
ചൂരല്‍മലയിലെ നാട്ടുകാര്‍ സ്നേഹനിധികളെന്ന് നടന് അബു സലിം മനോരമ ന്യൂസ് ലൈവത്തണില്‍. ഇനിയെങ്കിലും അപകടസൂചനകള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ എടുക്കാനാകണം. സിനിമാലോകം വയനാടിനെ ചേര്‍ത്തുപിടിക്കുന്നുവെന്നും അബു സലിം.
അതേസമയം, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസമായ ഇന്നും തുടരുകയാണ്. ആറു സോണുകളായി നടത്തുന്ന തിരച്ചിലിൽ 1200 ഓളം പേർ പങ്കെടുക്കുന്നു . ഇതുവരെ 357 പേർ മരിച്ചു. സർക്കാരിൻ്റെ കണക്ക് അനുസരിച്ച് 219 ആണ് മരണസംഖ്യ. അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും ഇന്ന് മുതല്‍ പരിശോധന.