വയനാട്ടിലെ ദുരന്തഭൂമിയില്‍ ശാസ്ത്രജ്ഞരെ സര്‍ക്കാര്‍ വിളിച്ചുവരുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. ദുരന്തത്തിന്‍റെ തീക്ഷ്ണത അവരറിയണം. ഒരുപാട് കാലം ജീവിക്കേണ്ട സ്ഥലം കല്ലും മണ്ണും മാത്രമായിരിക്കുന്നു. വയനാടിന് വേണ്ടത് ബഹുമാനത്തോടെയുള്ള, ആദരവോടെയുള്ള സഹായങ്ങളാണ്. ആകെപ്പാടെയുള്ള ആശ്വാസം നാടൊന്നായി ഒന്നിച്ചു നില്‍ക്കുന്നതാണെന്നും വയനാട്ടിലെ ജനപ്രതിനിധികള്‍ ഹൃദയ നൈര്‍മല്യമുള്ളവരെന്നും കല്‍പറ്റ നാരായണന്‍ പറഞ്ഞു.