നാനാദിക്കില്‍ നിന്നും വയനാട്ടിലേക്ക് സഹായമൊഴുകുമ്പോള്‍ കൊച്ചിയിലും ഒരുകൂട്ടം യുവാക്കള്‍ എല്ലാം നഷ്ടപ്പെട്ട ആ നാടിനെ ചേര്‍ത്തുപിടിക്കുകയാണ്. റിതം സര്‍ക്കിള്‍ എന്ന ബാന്‍ഡ് കൊട്ടിയ ഈണങ്ങളെല്ലാം വയനാടിനുള്ളതാണ്. ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ഉയര്‍ന്ന വിലാപ വാര്‍ത്തകള്‍ അവരും നിസഹായതയോടെ കേട്ടിരുന്നു, കയ്യിലുള്ളത് സംഗീതം മാത്രം, അതുകൊണ്ട് എന്ത് ചെയ്യാം എന്ന ചോദ്യത്തില്‍ നിന്നാണ് ഈ ആശയം ഉണര്‍ന്നത്.
ഫോര്‍ട്ട് കൊച്ചി ആര്‍ട്ട് ഫൗസിന്‍റെ ഭാഗമായ റിതം സര്‍ക്കിള്‍ എന്ന കൂട്ടായ്മയുടേതാണ് ഈ പരിശ്രമം. വേദിയൊരുക്കിയപ്പോള്‍ കണ്ടുനിന്നവരെല്ലാം ഒപ്പം ചേര്‍ന്നു. മുന്‍പ് പലതവണ കൊട്ടിയപ്പോഴൊന്നും തോന്നാത്ത ഊര്‍ജത്തോടെ എല്ലാം നഷ്ടപ്പെട്ട ജനതക്കായി അവര്‍ ഒരുമിച്ചു നിന്നു. വരും ദിവസങ്ങളിലും ഫോര്‍ട്ട് കൊച്ചിയുടെ തെരുവോരങ്ങളില്‍ ഈ കൂട്ടുകാരുണ്ടാകും. പറ്റുന്നത്ര തുക സമാഹരിക്കണം, അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിച്ചേരണം എന്ന ലക്ഷ്യത്തോടെ.