madhav-gadgil-wayanad-01
  • വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗില്‍
  • 'സര്‍ക്കാര്‍ പരിസ്ഥിതിയെ മറന്ന് നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു'
  • ഉരുള്‍പൊട്ടലിന് പ്രധാനകാരണം ക്വാറികളെന്ന് മാധവ് ഗാഡ്ഗില്‍

സംസ്ഥാനത്ത് പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരെന്ന് മാധവ് ഗാഡ്‌ഗില്‍ മനോരമ ന്യൂസിനോട്. നിരന്തരമായ ക്വാറികളുടെ പ്രവര്‍ത്തനവും പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് പ്രധാന കാരണമായിട്ടുണ്ട്. പ്രദേശത്തെ റിസോര്‍ട്ടുകളും അനധികൃത നിര്‍മാണവും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും നിര്‍മാണങ്ങള്‍ നടക്കുന്നു. ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ലതാണെന്നും മാധവ് ഗാഡ്‍ഗില്‍ പ്രതികരിച്ചു.

പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ നിരന്തരമായ ക്വാറികളുടെ പ്രവര്‍ത്തനമാണ് ഉരുള്‍പൊട്ടിലിന് പ്രധാന കാരണമെന്നും വയനാട്ടിലും ഇതു തന്നെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ക്വാറികളും നിരന്തരമായി പാറ പൊട്ടിക്കുന്നതും മണ്ണിന്‍റെ ബലം കുറച്ചു. അതി ശക്തമായ മഴയില്‍ ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു.

പ്രദേശത്തെ റിസോര്‍ട്ടുകളുടെ വ്യാപനവും നിയന്ത്രിക്കപ്പെട്ടില്ല. വയനാട്ടിലേത് മനുഷ്യനിര്‍മിത ദുരന്തം, അതില്‍ സര്‍ക്കാരിനും പങ്കുണ്ട്. കേരളത്തിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും മാധവ് ഗാഡ്​ഗില്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Madhav Gadgil said that the government is cooperating with constructions that have forgotten the environment