so-far-139-dead-bodies-have

ചാലിയാറിന്‍റെ കുത്തൊഴുക്കിന് കണ്ണീരിന്‍റെ നനവുണ്ട്. പുഴയെടുത്തില്ലെങ്കിലും പുഴയിലേക്ക് ഒഴുകിയെത്തിവരെ അതേ രൂപത്തിൽ തിരിച്ച് നൽകാൻ ചാലിയാറിനായില്ല. വീട്ടുപകരണങ്ങളും, മരുന്ന് കുപ്പിയും, സ്കൂൾ കെട്ടിടത്തിന്റെ വാതിൽപ്പടിയുമെല്ലാം കരയിലെ അവശേഷിപ്പുകളായത് ആരുടെയും ഉള്ളുലയ്ക്കും.

 

ഒഴുക്കിന്റെ ആഴങ്ങളിൽ ഒരു രാത്രി കൊണ്ട് ഹൃദയം നിലച്ചു പോയ പലരുടെയും നിലവിളി കേട്ടിരിക്കാം. മക്കളെയും കൈകോർത്ത് പിടിച്ച് ഒഴുക്കിനെതിരെ നീന്താൻ തുടങ്ങി പിന്നീടവർ നിലയില്ലാക്കയത്തിൽപ്പെട്ടിരിക്കാം. പുഴ കൈവഴിയായി പിരിയുന്ന പോലെ ഉറ്റവരും തുരുത്തുകളിൽ ഒറ്റപ്പെട്ടു പോയിരിക്കാം. കാണാപ്പട്ടികയിലാണ് ഇവരിൽ പലരുമെങ്കിലും ചാലിയാറിന്റെ ഇരുകരകളിലുമായി ബാക്കിയാക്കിയിരിക്കുന്നത് ജീവനോളം കരുതിയ അവശേഷിപ്പുകളാണ്. മരുന്നു കുപ്പികളും വീട്ടുസാധനങ്ങളും, സ്കൂൾ കെട്ടിടത്തിന്റെ ഫർണീച്ചറുകളുമെല്ലാം കലിയൊടുങ്ങാത്ത പുഴയോട് ചേർന്ന്. 

തണൽ മരങ്ങൾ ഇനിയൊരിക്കലും വേരൂന്നാനാവാത്ത മട്ടിൽ മണ്ണടിഞ്ഞു. ഉറ്റവർ നിരവധിയാളുകൾ പോയി. ഇനി അവരുടെ ഓർമചിത്രങ്ങളെങ്കിലും കോറിയെടുക്കാൻ കഴിയുമോ എന്ന അന്വേഷണത്തിനായി തിരച്ചിലാണ് ഒരു നാടാകെ. ഉറങ്ങി ഉണരും മുൻപ് നിരവധി സാധാരണക്കാർ ഒഴുകിയെത്തിയത് ഇതുവഴിയാണ്. കൂട്ടക്കരച്ചിലിന് സമാനമായി ആർത്തലച്ച് ഒഴുകുകയാണ് ചാലിയാർ പുഴ.

ENGLISH SUMMARY:

So far 139 dead bodies have been recovered from Chaliyar