പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍.  ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ സംഘം റോഡ്  മാര്‍ഗമാണ് വയനാട്ടിലെത്തിയത്.

കെ.സി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ളവരും സംഘത്തിലുണ്ട്. സൈന്യം നിര്‍മിക്കുന്ന താത്കാലിക പാലത്തിന് അടുത്തെത്തിയ ശേഷം മടങ്ങി. സൈനികരോട് സംസാരിച്ചു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകൾ സംഘം  സന്ദർശിക്കും.

അതെസമയം, വയനാട് ഉരുള്‍പൊട്ടലില്‍ മരണം 288 ആയി. ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ ഇന്നും തുടരുകയാണ്.  ഇന്ന് മുണ്ടക്കൈയില്‍ നിന്ന് രണ്ട് മൃതദേഹം കണ്ടെടുത്തു. നിലമ്പൂരില്‍  ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവരെ 142 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. പതിനൊന്നുമണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.

ENGLISH SUMMARY:

Rahul Gandi and Priyanka visited Wayanad.