food-wayanad

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് കൈത്താങ്ങായി തിരുവനന്തപുരം സിഎസ്ഐആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഒരു മാസത്തിലധികം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഭക്ഷണ സാധനങ്ങളാണ് തയാറാക്കി അയയ്ക്കുന്നത്. 

 

ഉളളുലഞ്ഞുപോയ മനുഷ്യരുടെ വയര്‍ നിറയ്ക്കാനാണ്  ഈ ഭക്ഷണ സാധനങ്ങള്‍ ഇവിടെ ഒരുങ്ങുന്നത്. പോഷക സമൃദ്ധമായ ഭക്ഷണം, അതീവ വൃത്തിയുളള അന്തരീക്ഷത്തില്‍. ഉപ്പുമാവ് പായ്ക്കറ്റുകള്‍ , റെസ്ക്കുകള്‍ , ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് തയാറാക്കിയ വിവിധതരം ഭക്ഷണസാധനങ്ങള്‍  , അത്രപെട്ടൊന്നും കേടാകാത്ത റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളാണ് വയാനാട്ടിലേയ്ക്ക് അയയ്ക്കുന്നത്. സിഎസ്ഐആറിലെ അഗ്രോ ഫുഡ് പ്രോസസിങ് യൂണിറ്റാണ് ഈ സംരംഭത്തിന് മുന്‍ കൈയെടുത്തത്. തിരുവനന്തപുരം കലക്ടറേറ്റില്‍ എത്തിക്കുന്ന ഭക്ഷണസാധനങ്ങള്‍ അവിടെ നിന്ന് വയനാട്ടിലേയ്ക്ക് അയയ്ക്കും.

ENGLISH SUMMARY:

Thiruvananthapuram SSIR National Institute prepared food for those who lost everything in the landslide disaster