വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ള പാച്ചിലില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ " വെള്ളാര്‍മല സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കഴിഞ്ഞ അധ്യയന വര്‍ഷം പ്രസിദ്ധീകരിച്ച മാസികയിലെ കഥയിലെയാണ് ഈ വാക്കുകള്‍. പ്രവചന സ്വഭാവമുള്ള കഥയെഴുതിയ വിദ്യാര്‍ഥിനി ലയ ഇന്ന് മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ലയ സുരക്ഷിതയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വിവരം.
" ഇവിടം വിട്ടു പൊയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു. മലവെള്ള പാച്ചിലില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ "
വെള്ളാര്‍മല സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വെള്ളാരം കല്ലുകളെന്ന മാസികയിലെ കഥയിലേതാണ് ഈ വാക്കുകള്‍. ഒരു കിളി കുട്ടികളോട് പറയുന്ന പ്രവചന സ്വഭാവമുള്ള വാക്കുകളെഴുതിയത് ലയ എന്ന വിദ്യാര്‍ഥിനിയാണ്.
ലയ ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുകയാണെന്നും സുരക്ഷിതയാണെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ ലയയുടെ ബന്ധുക്കളില്‍ ചിലര്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒറ്റ രാത്രികൊണ്ട് എല്ലാം തകര്‍ന്നടിഞ്ഞ ഈ നാട്ടിലെ ഓരോ കുട്ടിയുടെയും വിവരം തേടുകയാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പും.