ഒരു രാത്രി പുലര്‍ന്നപ്പോഴേക്കും ചുരല്‍മലയും മുണ്ടകൈയും ഇല്ലാതായി. ഒന്നിച്ച് ഉറങ്ങിയവരില്‍ പലരും പലയിടങ്ങളിലായി ജീവനറ്റ് കിടന്നു. ചിലരൊക്കെ അതിജീവിച്ചു. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ താങ്ങും തണലും ആകേണ്ടിയിരുന്നവരുടെ മരണ വാര്‍ത്തയാണ് അവരെ കാത്തിരുന്നത്. വയനാടിനായി പ്രാര്‍ഥനകള്‍ ഉയരുമ്പോള്‍ രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്.
മുയ്യം എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അദിതിയുടെ ഡയറിയിക്കുറിപ്പാണ് വൈറലായത്.
കരുതലിന്‍റെ തലമുറ ഇനിയും കേരളത്തിൽ ഉണ്ട്, എന്നും എക്കാലവും എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡയറിക്കൊപ്പം അദിതിയുടെ മനസില്‍ വിരിഞ്ഞ ദുരന്തഭൂമിയും വരച്ചിട്ടുണ്ട്.
ഡയറിക്കുറിപ്പ്
ഇന്ന് സ്‌കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോഴാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേ പേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ.