ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട്ടിലേക്ക് അഞ്ച് കോടി രൂപ വീതം നല്‍കി പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വ്യവസായ പ്രമുഖര്‍ സഹായം നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ ഈ കാര്യം വ്യക്തമാക്കി. 

അഞ്ച് കോടി രൂപ വീതം നല്‍കി എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായം കൈമാറാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും