chooral-control-room

വയനാട് മേപ്പാടി മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം തുടങ്ങി. രക്ഷാപ്രവര്‍ത്തനം സുഗമമവും ഫലപ്രദവുമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കൺട്രോൾ റൂം നമ്പറുകൾ ഇവയാണ്. 

  • ഡെപ്യൂട്ടി കളക്ടർ- 8547616025
  • തഹസിൽദാർ  വൈത്തിരി - 8547616601
  • കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ  ഓഫീസ് - 9961289892
  • അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093
  • അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271
  • വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688

പുലര്‍ച്ചെ ഒരുമണിക്കുശേഷമാണ് വയനാട് മുണ്ടകൈ, ചൂരല്‍മല മേഖലകള്‍ കേന്ദ്രീകരിച്ച് വന്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടായത്. ഉച്ചയ്ക്ക് ഒരുമണിവരെ 63 മരണം സ്ഥിരീകരിച്ചു. ജനവാസമേഖലയിലാണ് മലയിടിച്ചിലുണ്ടായത് എന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് രക്ഷപെട്ടവര്‍ പറയുന്നത്.

ENGLISH SUMMARY:

IRS control room opened at Churalmala in connection with Wayanad Meppadi Mundakai landslide disaster