തൃശൂര്‍ വടക്കാഞ്ചേരിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. ട്രെയിനുകള്‍ വൈകിയോടുന്നു. എറണാകുളം – കണ്ണൂര്‍ ഇന്‍റര്‍സിറ്റി സര്‍വീസ്  തൃശൂര്‍ വരെ മാത്രം. തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് ചാലക്കുടി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കുതിരാന്‍ തുരങ്കത്തിനു സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ കല്ലുകള്‍ വീണുകിടക്കുന്നു.  ചാലക്കുടി പുഴയിൽ ഒറ്റരാത്രികൊണ്ട് ജലനിരപ്പ് ഉയർന്നു. മൂന്നു മീറ്ററിൽ നിന്ന് എട്ടു മീറ്റർ ആയാണ് ജലനിരപ്പ് ഉയർന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നീരൊഴുക്ക് ശക്തമാണ്.

∙ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകൾ പൂർണമായും റദ്ദാക്കി 

∙ഭാഗികമായി റദ്ദാക്കിയവ 

കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ 

കണ്ണൂർ–ആലപ്പി ഷൊർണൂർ വരെ

മംഗളൂരു–കന്യാകുമാരി പരശുറാം ഷൊർണൂർ വരെ 

കോട്ടയം –നിലമ്പൂർ എക്സ്പ്രസ് അങ്കമാലി വരെ ‌‌

തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ 

∙ മടക്കയാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിലെ മാറ്റം 

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളം സൗത്തിൽ നിന്നു പുറപ്പെടും

കന്യാകുമാരി–മംഗളൂരു ഷൊർണൂരിൽ നിന്നു പുറപ്പെടും 

നിലമ്പൂർ റോഡ് കോട്ടയം അങ്കമാലിയിൽ നിന്നു പുറപ്പെടും 

ഷൊർണൂർ–തിരുവനന്തപുരം വേണാട് ചാലക്കുടിയിൽ നിന്നു പുറപ്പെടും 

ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പുറപ്പെടും 

പാലക്കാട് തിരുനെൽവേലി പാലരുവി ആലുവയിൽ നിന്ന് 

∙സമയമാറ്റം 

9.15ന് പുറപ്പെടേണ്ട എറണാകുളം ബെംഗളൂരു ഇന്റർസിറ്റി 12.10 നായിരിക്കും എറണാകുളത്തു നിന്നു പുറപ്പെടുക 

10.30ന് പുറപ്പെടേണ്ട എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.30നും പുറപ്പെടും.

ENGLISH SUMMARY:

Heavy rainfall in Kerala affected train services. Water logged in some railway tracks.