കോഴിക്കോട് വിലങ്ങാട് മേഖലയില്‍ നാലിടങ്ങളില്‍ ഉരുള്‍പൊട്ടി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മഞ്ഞച്ചീളിയില്‍ ഒരാളെ കാണാതായി. നിരവധി വീടുകളും കടകളും തകര്‍ന്നു. രണ്ട് പാലങ്ങള്‍ തകര്‍ന്നു. മൂന്നോറോളം പേര്‍ ഒറ്റപ്പെട്ടതായി വിവരം.
വിലങ്ങാട് പുഴയില്‍ വെള്ളം കൂടിയതിനാല്‍ തീരത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റി. എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മരുതോങ്കര പശുക്കടവിലും ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. കണ്ണൂര്‍ കോളയാട് ഉള്‍വനത്തിലും ഉരുള്‍പൊട്ടിയെന്ന് സംശയം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരിട്ടി– കൂട്ടുപുഴ റോഡില്‍ മണ്ണിടിച്ചിലുണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.