പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്. വാഹനങ്ങള്‍ കുടുങ്ങി. ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെ മഴ ശക്തിയായി തുടരുകയാണ്. മംഗലംഡാം ഓടാം തോട് ഭാഗത്ത് മലവെള്ള പാച്ചിലിനെത്തുടർന്ന് തോടുകളും പുഴകളും കരകവിഞ്ഞു. മുൻകരുതലെന്ന നിലയിൽ പത്ത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തമിഴ്നാട്ടിലെ ആളിയാർ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുള്ളതിനാൽ ചിറ്റൂർ പുഴയിലേക്ക് ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. രാത്രി യാത്രാ നിരോധനമുള്ള നെല്ലിയാമ്പതിയിൽ കൂടുതൽ ഇടങ്ങളിൽ വെള്ളം കയറി.