ദുബായിയേയും കൊച്ചിയേയും ബന്ധിപ്പിച്ച് യാത്രാകപ്പല്‍ യഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനം തുടര്‍നീക്കങ്ങള്‍ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായുളള ചര്‍ച്ച അടുത്തയാഴ്ച ഡല്‍ഹിയില്‍ നടക്കും. കപ്പലുകളുടെ ലഭ്യതക്കുറവാണ് ഒരു പ്രതിസന്ധിയെന്ന് കപ്പല്‍ സര്‍വീസിന് ചുക്കാന്‍ പിടിക്കുന്ന മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
വിമാനക്കൂലിയിലെ കൊള്ള നിരക്കില്‍ നിന്നും പ്രവാസികളെ രക്ഷിക്കാനാണ് ദുബായില്‍ നിന്നും കേരളത്തിലേക്ക് കപ്പല്‍ സര്‍വീസ് എന്ന ആലോചന തുടങ്ങിയത്. വിവിധ കപ്പല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദുബായ് നിന്ന് കൊച്ചിയിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ യാത്രകപ്പലിനുള്ള ടെര്‍മിനലുണ്ടെന്നതാണ് കൊച്ചിയെ പരിഗണിക്കാന്‍ കാരണം. സാധാരണ യാത്രക്കപ്പലിന് അപ്പുറത്തേക്ക് ആഡംബര സൗകര്യങ്ങളും യാത്രക്കാര്‍ക്ക് കൂടുതല്‍ ചരക്കുകള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങളുമാണ് തേടുന്നത്. അടുത്താഴ്ചയാണ് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ച
മലബാര്‍ മേഖലകളില്‍ നിന്നാണ് പ്രവാസികള്‍ ഏറെയെന്നത് കണക്കിലെടുത്ത് ബേപ്പൂര്‍ അടുത്ത യാത്ര തുറമുഖമാക്കി വികസിപ്പിച്ചെടുക്കും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ 600 പേര്‍ക്ക് അപ്പുറമുള്ള കപ്പലുകള്‍ ബേപ്പൂരിലേക്ക് അടുക്കാന്‍ പ്രയാസമാണ്. വിഴിഞ്ഞം തുറമുഖത്തേക്ക് യാത്രകപ്പല്‍ എന്നത് സര്‍ക്കാരിന്‍റെ പരിഗണയില്‍ തല്‍ക്കാലമില്ല.