TOPICS COVERED

ഒന്‍പത് ദിവസമായി മലയാളി ഒന്നടങ്കം കാത്തിരിക്കുന്നത് അര്‍ജുനായിട്ടാണ് . തിരച്ചിലിന്‍റെ ഓരോ അപ്ഡേഷന്‍ വരുമ്പോഴും ചാനല്‍ ലൈവുകളുടെ കമന്‍റ് ബോക്സില്‍ ആകെ നിറയുന്നത് പ്രാത്ഥനകളാണ്. ജാതി-മത ചിന്തകൾക്ക് അതീതമായി  എല്ലാവരുടെയും പ്രാത്ഥനകളില്‍ മുഴുകുന്നത്  അര്‍ജുന്‍ എന്ന പേര് മാത്രമാണ്.

‘റബ്ബേ, കൃഷ്ണാ, യേശുവേ, അര്‍ജുനെ കാക്കണേ നാഥാ’

പള്ളികളിലും അമ്പലങ്ങളിലും ഒരിക്കല്‍ പോലും നേരിട്ട് കാണത്ത ആ ചെറുപ്പക്കാരനായി  മലയാളി പ്രാത്ഥിക്കുമ്പോള്‍ സ്നേഹം എന്ന വികാരം മാത്രമാണ് അവിടെയുള്ളത്. അതേ സമയം പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി വ്യക്താക്കി. ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ എക്സ് പോസ്റ്റ്. ബൂമര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും.