ബിസ്മി ഗ്രൂപ്പ് ചെയര്മാന് വലിയ വീട്ടില്‍ വി.എ. യൂസഫ് അന്തരിച്ചു. 74വയസ്സായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് കലൂര്‍ മുസ്ലിം ജമാഅത്ത് പള്ളിയില്‍. 1981ല്‍ വലിയവീട്ടില്‍ ഇന്‍ഡസ്ട്രീസ് എന്നപേരില്‍ അദ്ദേഹം തുടങ്ങിയ സംരഭമാണ് പിന്നീട് ബിസ്മി ആയത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 12 ശാഖകള്‍ ഇന്നുണ്ട്.