TOPICS COVERED

തൃശൂർ വരന്തിരപ്പള്ളി നന്ദിപുരത്ത് രാവിലെ ഉണ്ടായ മിന്നൽ ചുഴലിയിൽ വൻനാശനഷ്ടം. വീടുകളുടെ മുകളിലേക്ക് മരം വീണു.മൂന്നോറോളം വാഴകൾ നിലംപതിച്ചു.

 ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കി മിന്നൽ ചുഴലിക്കാറ്റ് വീശിയത്. വീടുകളുടെ മുകളിലേക്ക് മരങ്ങൾ വീണു. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും തകർന്നു. ഷീറ്റ് ഇട്ട വീടിന്റെ മേൽക്കൂര വരെ കാറ്റത്ത് പറന്നു പോയി. പ്രദേശത്ത് വൈദ്യുതി ലൈനുകളും പൊട്ടിവീണ.  മുന്നൂറിലധികം വരുന്ന കുലച്ച  വാഴകളും കാറ്റത്ത് നശിച്ചു.

 ഓണ വിപണി മുന്നിൽ കണ്ടായിരുന്നു ഗിരീഷ് കൃഷി നടത്തിയത്. പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ  അടക്കമുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. തൃശൂരിൽ പലഭാഗത്തും മിന്നൽ ചുഴലി ഉണ്ടാകുന്നത് പഠിക്കുമെന്ന് എംഎൽഎ പറഞ്ഞു. കൃഷി നശിച്ചതിൽ സർക്കാർ തങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ട

Lightning storm in Thrissur Varandarappilly widespread damage: