ടി.പി.ചന്ദ്രശേഖരന്‍റെ കൊലയാളികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം ചോര്‍ന്നതില്‍ അന്വേഷണം. പൊലീസില്‍നിന്നാണോ ചോര്‍ന്നതെന്ന് ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി. അന്വേഷിക്കും. ശിക്ഷായിളവ് പട്ടികയും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ചോര്‍ന്നതിലാണ് നടപടി. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് കണ്ടെത്താനും നിര്‍ദേശം.