lorrymissing

കര്‍ണാടകയിലെ അഗോളയില്‍ നാലു ദിവസങ്ങള്‍ക്കു മുന്‍പുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന്റെ ഫോണ‍്‍ ഇന്നലെ രണ്ടുതവണ ഓണ്‍ ആയെന്ന് ലോറി ഉടമ. ജിപിഎസില്‍ ലോറി മണ്ണിനടിയിലുണ്ടെന്ന് വ്യക്തമാണ്. മണ്ണിനടിയില്‍ ബെന്‍സും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് സ്ഥിരീകരിച്ചെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടവും  അറിയിച്ചു. ബെന്‍സ് കാറില്‍ ഉണ്ടായിരുന്നത് ഒരു കുടുംബമെന്നും സ്ഥിരീകരണമുണ്ട്. 

karnatakalandslide-1

ജിപിഎസ് തരുന്ന സൂചനകള്‍ മാത്രമല്ല, അര്ജുന്റെ വാഹനത്തിന്റെ എന്‍ജിന്‍ ഇന്നലെ വരെ ഓണ്‍ ആയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ആര്‍ടിഒയും വാഹനം മണ്ണിനടിയിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.അര്‍ജുന്റെ ഫോണ്‍ ഇന്നലെ മുതല്‍ രണ്ടുതവണ ഓണ്‍ ആയെന്ന് ലോറി ഉടമയും മനോരമന്യൂസിനോട് പറഞ്ഞു. പരാതിപ്പെട്ടിട്ടും അര്‍ജുനെ തിരയാന്‍ അഗോള പൊലീസില്‍നിന്ന് സഹായം ലഭിച്ചിട്ടില്ല. ലോറിയുള്ള സ്ഥലം ജിപിഎസില്‍ വ്യക്തമാണ്. ആ സ്ഥലം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ലോറിക്കുള്ളില്‍ മണ്ണ് കയറിയിട്ടില്ലെങ്കില്‍ അര്‍ജുന്‍ ജീവനോടെയുണ്ടാകുമെന്നും ലോറി ഉടമ പറയുന്നു. 

LorryMissing-2-

അഗോളയില്‍  മണ്ണിടിച്ചിലുണ്ടായ ഭാഗത്തുവച്ചാണ് അര്‍ജുനെയും ലോറിയും കാണാതായത്.  കോഴിക്കോട് സ്വദേശിയാണ് അര്‍ജുന്‍.   ലോറിയുടെ ജിപിഎസ് അവസാനം കാണിച്ചത് മണ്ണിടിച്ചിലുണ്ടായ ഭാഗമാണ്. പതിനഞ്ചോളം പേരാണ് അഗോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നത്. 

The owner of the lorry said that the phone of Arjun, a Malayali who went missing four days ago in the landslide in Agola, Karnataka, was turned on twice yesterday:

The owner of the lorry said that the phone of Arjun, a Malayali who went missing four days ago in the landslide in Agola, Karnataka, was turned on twice yesterday. The GPS clearly shows that the lorry is in under ground. It has been found through GPS location that the Benz and the truck are underground. The North Kannada district administration also said that the truck driver has been confirmed as Arjun. It is also confirmed that there was a family in the Benz car.