കൊച്ചി തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. റോഡിൽ തടസമായി നിന്ന വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു കാർ ഡ്രൈവറുടെ മർദനം. പിറവം സ്വദേശിയായ വാഹന ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഏഴരയോടെയാണ് തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര ജംഗ്ഷനിൽ റോഡിലെ തർക്കം മർദനത്തിലേക്കെത്തിയത്. കെഎസ്ആർടിസി ബസ് സ്റ്റോപ്പിലേക്ക് എത്തുമ്പോൾ അവിടെ തടസ്സമായി KL 01 AX 4444 എന്ന നമ്പറിലുള്ള കാർ കിടന്നിരുന്നു. തുടർന്ന് ഡ്രൈവർ ഹോൺ മുഴക്കി. ഇതിൽ പ്രകോപിതനായാണ് കാർ ഡ്രൈവറുടെ മർദനം.
എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈർ. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ സുബൈറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം പിറവം സ്വദേശിയുടേതാണ് കാർ. വാഹന ഉടമയയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ അയാളുടെ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്.