സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 3.4 മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. വടക്കന്‍ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്തമഴ. ഏഴുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കോട്ടയം എറണാകുളം, ഇടുക്കി തൃശൂര്‍, പാലക്കാട് , മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴ തുടരും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കാസര്‍കോട് , കണ്ണൂര്‍ജില്ലയുടെ തീരപ്രദേശത്ത് 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ അഞ്ചു നദികളില്‍ കേന്ദ്ര ജലകമ്മിഷന്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ മണിമല , ഇടുക്കിയില്‍ തൊടുപുഴ, തൃശൂരില്‍ കരുവന്നൂരും ഗായത്രിയും, കോഴിക്കട് കുറ്റിയാടി എന്നീ പുഴകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പുഴയോരത്ത് താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ന്യൂനമര്‍ദം രൂപമെടുത്തു. ബുധനാഴ്ചവരെ സംസ്ഥാനത്ത് മഴ തുടരും. നാളെ വയനാട് , കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍കാലാവസ്ഥാ വകുപ്പ് ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.