ramesh-narayanan-03

തന്റെ അവസ്ഥ മനസ്സിലാക്കി പ്രതികരിച്ച നടന്‍ ആസിഫ് അലിക്ക് നന്ദിയെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. ആസിഫിനെ ഉടന്‍ വിളിക്കുമെന്നും രമേശ് നാരായണന്‍ പറഞ്ഞു. സൈബര്‍ ആക്രമണം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, തനിക്കുള്ള പിന്തുണ മറ്റുള്ളവര്‍ക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്ന് രമേഷ് നാരായണന്‍ വിവാദത്തില്‍ നടന്‍ ആസിഫ് അലി. അദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകുമെന്നും ആസിഫ് കൊച്ചിയില്‍ നടന്ന പുതിയ ചിത്രത്തിന്‍റെ പ്രചാരണ പരിപാടിയില്‍ പറഞ്ഞു. രമേഷ് നാരായണനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയുന്ന അവസ്ഥയില്‍ എത്തിക്കരുതായിരുന്നു. മറുപടി വൈകിയത്  പ്രതികരണത്തില്‍ സൂക്ഷ്മത പുലര്‍ത്താനെന്നും ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി– രമേശ് നാരായണന്‍ വിവാദത്തില്‍ മാപ്പുപറഞ്ഞ് പരിപാടിയുടെ അവതാരക ജുവല്‍ മേരി. സംഘാടകര്‍ നല്‍കിയ ലിസ്റ്റില്‍ രമേശ് നാരായണന്‍റെ പേരില്ലായിരുന്നു. രമേശ് നാരായണന് കാലിന് സുഖമില്ലാത്തതിനാലാണ് വേദിയിലേക്ക് വിളിക്കാത്തത്. എന്നാല്‍ ആസിഫിനോടുള്ള പെരുമാറ്റം വിഷമിപ്പിച്ചു. ആസിഫ് ഉപഹാരം നല്‍കാന്‍ വന്നത് കണ്ടില്ലെന്ന് രമേശ് നാരായണന്‍ പറയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താന്‍ പേര് തെറ്റിച്ചുവിളിച്ചതിലാണ് ദേഷ്യമെങ്കില്‍ അത് തന്നോട് പ്രകടിപ്പിക്കാമായിരുന്നുവെന്നും ജുവല്‍ മേരി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയില്‍ പറഞ്ഞു.

ENGLISH SUMMARY:

Composer Ramesh Narayan reacts after backlash for refusing award from Asif Ali