പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലുപേർ പുഴയുടെ നടുവിൽ കുടുങ്ങി. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. മൂലത്തറ റെഗുലേറ്റർ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ജലനിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയരുകയാണ്.