ഫയല്‍ ചിത്രം
സർക്കാരിനെ വിമർശിക്കുമ്പോൾ എം ബി രാജേഷിനെപ്പോലെയുള്ള മന്ത്രിമാർക്ക് പൊള്ളുന്നത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആമയിഴഞ്ചാൻ ദുരന്തത്തിൽ സത്യം പറയുമ്പോൾ രാഷ്ട്രീയം കലർത്തുന്നുവെന്ന് തോന്നുന്നത് അതുകൊണ്ടാണ്. രാജേഷ് അടുത്തകാലത്തായി മുഖ്യമന്ത്രിക്ക് പഠിക്കുകയാണന്നും മുഖ്യമന്ത്രിക്ക് നേരെ കൈ ചൂണ്ടി സംസാരിക്കാനും തനിക്ക് മടിയില്ലെന്നും സതീശൻ വയനാട്ടിൽ പറഞ്ഞു.