ആമയിഴഞ്ചാന്‍ തോട്ടിലെത്തുന്ന മാലിന്യം റയില്‍വേ നിക്ഷേപിക്കുന്നതല്ലെന്ന് റെയില്‍വേയുടെ വിശദീകരണം. നഗരപരിധിയിലെ മാലിന്യമാണ് റെയില്‍വേ ഭൂമിയിലേക്കൊഴുകിയെത്തുന്നതെന്ന് ഡിആര്‍എം വിശദീകരിച്ചു. മാലിന്യ നീക്കത്തിന് സംയുക്ത പദ്ധതി വന്നാല്‍ സഹകരിക്കാന്‍ തയ്യാര്‍. ജോയിയുടെ അപകടകാരണം പഠിക്കാന്‍ സമിതി രൂപീകരിച്ചു, സഹായം നിയമങ്ങള്‍ നോക്കിയെന്നും റയില്‍വേ വ്യക്തമാക്കി. അതേസമയം ജോയിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നാളത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും.
ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മറ്റന്നാള്‍ യോഗം വിളിച്ചിട്ടുണ്ട്. റെയില്‍വേയുടെ അനാസ്ഥയാണ് പ്രശ്നത്തിന് കാരണമെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയും യോഗം വിളിച്ചത്. ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് വിശദീകരിച്ച് റെയില്‍വേ വാര്‍ത്താകുറിപ്പിറക്കിയിരുന്നു. റയില്‍വേ ഉന്നതരും യോഗത്തില്‍ പങ്കെടുക്കും.