private-bus

TOPICS COVERED

കോഴിക്കോട് – കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് ജനം. ദേശീയപാതയുടെ ശോചാനീയാവസ്ഥ പരിഹരിക്കമെന്നാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ പണിമുടക്കുന്നത്. 

മഴ കനത്തതോടെ  നിര്‍മാണം നടക്കുന്ന ദേശീയപാതയിലൂടെ  സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംബന്ധിച്ച് ശ്രമകരമാണ്. ഇതിന് പിന്നാലെ വടകര മടപ്പള്ളിയില്‍ സീബ്രാ ലൈന്‍ മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥികളെ ഇടിച്ച ബസിന്റ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയതിലും ബസ് ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. 140 ഓളം ബസുകളിലെ ജീവനക്കാരാണ് സമരത്തിലുള്ളത്. എന്നാല്‍ സമരത്തെ യൂണിയന്‍ പിന്തുണച്ചിട്ടില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി. സമരം അറിയാതെ  കോഴിക്കോട് പുതിയസ്റ്റാന്‍ഡിലെത്തിയ യാത്രക്കാര്‍ വലഞ്ഞു.

കെ.എസ്.ആര്‍ ടി സി ബസും ട്രെയിനും ആയിരുന്നു യാത്രക്കാര്‍ക്ക് ആശ്രയം. കോഴിക്കോട്, കണ്ണൂര്‍, തലശേരി, വടകര ഡിപ്പോകളില്‍ നിന്ന് കെ.എസ് ആര്ടിസി അധിക സര്‍വീസ് ഏര്‍പ്പെടുത്തി.  കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായതിനാല്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. 

Kozhikode kannur private bus strike: