തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മൂന്ന് ദിവസമായി തുടര്‍ന്ന തിരച്ചിലുകള്‍ വിഫലമാക്കി ഒടുവില്‍ ജോയിയുടെ മൃതദേഹം കണ്ടെടുത്തു. പഴവങ്ങാടി തകപ്പറമ്പ് ഉപ്പിടാംമൂട് പാലത്തിന് സമീപത്ത് നിന്നാണ് ഒന്‍പതുമണിയോടെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോയിയുടെ കുടുംബാംഗങ്ങളെ മൃതദേഹം തിരിച്ചറിയുന്നതിനായി എത്തിച്ചേരാന്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതെയായത്.  സോണാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു എന്‍.ഡി.ആര്‍.എഫ്– അഗ്നിരക്ഷ– സ്കൂബ സംഘത്തിന്‍റെ പരിശോധന. 

ENGLISH SUMMARY:

Cleaning worker joy's dead body found from Pazhavangadi