ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജോയിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. അമ്മയ്ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും അനുജന് റെയില്‍വേയോ സര്‍ക്കാരോ ജോലി നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രാവിലെ എട്ടുമണിയോടെ തകരപ്പറമ്പ് ഉപ്പിടാംമൂട് ഇരുമ്പ് പാലത്തിന് സമീപമാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്. ഇത് കണ്ട ബൈക്ക് യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കോര്‍പറേഷന്‍റെ ആരോഗ്യവിഭാഗം ജീവനക്കാരെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.