ആലപ്പുഴ ജില്ലയില്‍ 2025 വരെ കോഴി, താറാവ് വളര്‍ത്തലിന് നിരോധനം. പുതിയ ബാച്ച് പക്ഷികളെ വളര്‍ത്തുന്നതിനാണ് നിരോധനമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ കൊല്ലുന്ന വലിയ കോഴി, താറാവ് എന്നിവക്ക് 200 രൂപയും രണ്ടുമാസം മാസം പ്രായമുള്ളവക്ക് 100 രൂപയും മുട്ട ഒന്നിന് 5 രൂപയും നഷ്ടപരിഹാരം നൽകുന്നുണ്ട് എന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. 

ENGLISH SUMMARY:

Duck and chicken breeding may be banned in Alappuzha till 2025