KOCHI 2018 OCTOBER 22 : Athletes back to home after the sports meet disperse by heavy rain at Kothamangalam during district school athletic meet going on @ Josekutty Panackal

File photo

TOPICS COVERED

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട് , കാസര്‍കോട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. കാസര്‍കോട്ട് കോളജുകള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമല്ല

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്കും അഞ്ചു ദിവസം വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടെന്നും കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മലപ്പുറം, കണ്ണൂർ ,കാസർകോഡ് ജില്ലകളിൽ റെഡ് അലർടും എറണാകുളം തൃശ്ശൂർ, പാലക്കാട് ,കോഴിക്കോട് ,വയനാട് ജില്ലകളിൽ ഓറഞ്ച്  അലർട്ടുമാണ് .കേരള, തമിഴ്നാട് തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകൾക്കും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്കും പൂർണ വിലക്കുണ്ട് 

ENGLISH SUMMARY:

heavy rain; Tomorrow is a holiday for 3 districts