ക്ഷേമപെന്‍ഷനും സിവില്‍ സപ്ലൈസിനും കാര്യുണ്യയ്ക്കുമാണ് ഇനി ആദ്യപരിഗണനകളെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അനാവശ്യ ചെലവുകള്‍ വെട്ടിക്കുറച്ച് പണച്ചെലവ് പുനക്രമീകരീക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് മറികടക്കാനുള്ള പ്ലാന്‍ ബിയുടെ ഭാഗമാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍.