വി.സി. നിയമനത്തിൽ ഗവർണരുമായി തുറന്ന പോരിന് സർക്കാർ. സാങ്കേതിക സർവകലാശാലയിൽ വിസി നിയമനത്തിന് സർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഗവർണറെ മറികടന്നാണ് സർക്കാർ നീക്കം. സർക്കാർ കമ്മിറ്റി ഉണ്ടാക്കിയത് രാഷ്‌ട്രപതി തള്ളിയ ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണെന്നതും ശ്രദ്ധേയമാണ്. സർവകലാശാലകളിൽ സെനറ്റ് നോമിനികൾ ഇല്ലാതെ ഗവർണർ സർച്ച് കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ഗവർണരുടെ നോമിനി ഇല്ലാതെ സർച്ച് കമ്മറ്റി രൂപീകരിച്ചാണ് സർക്കാർ തിരിച്ചടിച്ചിരിക്കുന്നത്.