അരൂര്‍– തുറവൂര്‍ ഉയരപ്പാത വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന് മൂകസാക്ഷിയാകാതെ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണം. മഴപെയ്താല്‍ സാഹചര്യം മോശമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ എല്ലാവരും തങ്ങളെ കുറ്റപ്പെടുത്തുകയാണെന്നും റോഡ് നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ദേശീയപാത അതോറിറ്റി കോടതിയില്‍ പറഞ്ഞു. അതേസമയം അതോറിറ്റിക്കും കരാറുകാര്‍ക്കും പ്രതിസന്ധിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി. നടപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കര്‍മ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.   

റോഡ് നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ദേശീയപാത അതോറിറ്റി