ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

സി.പി.ഐയെ പേടിച്ച് തൃശൂര്‍ കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം വിളിക്കാതെ മേയറും സി.പി.എമ്മും. സുരേഷ് ഗോപിയുമായുള്ള അടുപ്പം കാരണം മേയറോട് പദവി ഒഴിയാന്‍ സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഇനി, കൗണ്‍സില്‍ യോഗം വിളിച്ചാല്‍ സി.പി.ഐ നിലപാട് പരസ്യമാകും. ഇതൊഴിവാക്കാനാണ് മേയര്‍ യോഗം വിളിക്കാത്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

 

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ വാനോളം പുകഴ്ത്തുന്ന മേയര്‍ എം.കെ.വര്‍ഗീസുമായി ഇനി ഒന്നിച്ചുപോകില്ലെന്ന് സി.പി.ഐ. ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കൗണ്‍സില്‍ യോഗം വിളിച്ചാല്‍, സി.പി.ഐ പരസ്യമായി മേയറെ എതിര്‍ക്കും. മാത്രവുമല്ല, യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരും. ഇതിനെ സി.പി.ഐ പിന്താങ്ങിയാല്‍ നാണംകെടും. മാത്രവുമല്ല, സി.പി.എം. സ്വതന്ത്രരായി മല്‍സരിച്ച ചില കൗണ്‍സിലര്‍മാര്‍ പാലംവലിക്കാനും സാധ്യതയുണ്ട്. യു.ഡി.എഫിനും എല്‍.ഡി.എഫിനും 24 വീതം കൗണ്‍സിലര്‍മാരാണ്. മേയറുടെ പിന്തുണയിലാണ് എല്‍.ഡി.എഫ്. ഭരണം. കോര്‍പറേഷന്‍ ഭരണം താഴെപോകാതിരിക്കാന്‍ മേയര്‍ കൗണ്‍സില്‍ യോഗം വിളിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ ചട്ടപ്രകാരം മേയര്‍ അയോഗ്യനാകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച കൗണ്‍സില്‍ യോഗം മേയര്‍ വിളിച്ചിരുന്നു. സി.പി.ഐയുടെ നാല് കൗണ്‍സിലര്‍മാരും എതിര്‍ക്കുമെന്ന സ്ഥിതി വന്നതോടെ യോഗം മാറ്റിവച്ച് മേയറും സി.പി.എം നേതൃത്വവും തടിയൂരുകയായിരുന്നു. 

ENGLISH SUMMARY:

Thrissur Corporation Mayor Avoids Council Meeting