എറണാകുളം തേവരയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് അപകടം. അപകടസമയത്ത് കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. തേവര എസ്.എച്ച് സ്കൂളിന്‍റെ ബസിനാണ് കുണ്ടന്നൂരില്‍ വച്ച് തീപിടിച്ചത്. ബസ് തീപിടിച്ചത് കണ്ട നാട്ടുകാര്‍ വഴിയേ പോയ കുടിവെള്ള ടാങ്കറിലെ വെള്ളം ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു.