ചേർത്തല തൈക്കാട്ടുശേരിയിൽ ദലിത് യുവതിയെ നടുറോഡില്‍ മർദിച്ചവർ അറസ്റ്റിൽ. സഹോദരങ്ങളായ ഷൈജു, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിപക്ഷം സഭയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി അന്വേഷിക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അരൂര്‍ പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടി.