- 1

ഇന്ത്യ കണ്ട ഏറ്റവും വലിയ പക്ഷിപ്പനി വ്യാപനത്തിലൂടെ കടന്നുപോവുകയാണ് ആലപ്പുഴ ജില്ല. മുന്‍കാലങ്ങളില്‍ താറാളുകളെയും കോഴികളെയും മാത്രമാണ് പക്ഷിപ്പനി ബന്ധിച്ചിരുന്നതെങ്കില്‍ ഇത്തവണ കാക്ക ഉള്‍പ്പെടെയുള്ള പക്ഷികളെ സാരമായി ബാധിച്ചു.

അസാധാരണ സാഹചര്യം നേരിടാന്‍  ഒട്ടുമിക്ക പക്ഷികളെയും കൊന്നൊടുക്കിയതോടെ ജീവിതംവഴിമുട്ടി നില്‍ക്കുകയാണ് ഒരു ജനത. 2014 ലാണ് പക്ഷിപ്പനി കേരളത്തിൽ ആദ്യമായി ആലപ്പുഴയിലെ കുട്ടനാട് മേഖലയിൽ സ്ഥിരീകരിക്കുന്നത്. സാധാരണ എല്ലാവർഷവും ഒക്ടോബർ മുതൽ ഡിസംബർ,വരെ മാസങ്ങളിലാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തു വരുന്നത്.

ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന സ്ഥലങ്ങളിലാണ് പക്ഷിപ്പനി കേരളത്തിൽ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇത്തവണ വ്യത്യസ്തമായി ഈ വർഷം ഏപ്രിൽ പകുതിയോടെ ആലപ്പുഴ ജില്ലയിലെ എടത്വ,ചെറുതന പഞ്ചായത്തുകളിലെ താറാവുകളിൽ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇത് പത്തനംതിട്ട, കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങളിലേക്കും ആലപ്പുഴ ജില്ലയിൽ തന്നെ ചേർത്തല താലൂക്കിലേക്കും വ്യാപിച്ചു. കാക്ക, പരുന്ത്, മയിൽ എന്നിവയ്ക്കും രോഗം ബാധിച്ചു. സർക്കാർ-സ്വകാര്യ ഹാച്ചറികളിലും രോഗമുണ്ടായി. ചേർത്തല പള്ളിപ്പുറത്ത് ഫാം നടത്തിയിരുന്ന മുൻപ്രവാസിയായ വീട്ടമ്മയുടെ പതിനായിരത്തോളം കാടകളെ ആണ് രോഗമില്ലാതിരുന്നിട്ടും കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരം കള്ളിങ്ങ് നടത്തിയത്. 

ഏകദേശം ഒന്നര ലക്ഷത്തോളം പക്ഷികളെ കൊന്നൊടുക്കി നശിപ്പിച്ചു. കോഴി താറാവ് എന്നിവയ്ക്കു പുറമേ, അലങ്കാരപക്ഷികളെയും കൊന്നൊടുക്കി.

ലക്ഷങ്ങളുടെ നഷ്ടമാണ് താറാവ് - കോഴി, കാട കർഷകർക്കുണ്ടായത്. 

ആലപ്പുഴ ജില്ലയിൽ മാത്രം 29 സ്ഥലങ്ങളിൽ രോഗം കണ്ടെത്തി. ദേശാടന പക്ഷികളിൽ നിന്നും വൈറസ് പടർന്നിരിക്കാം എന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ അസുഖം ധിച്ച പക്ഷികളുടെ വിൽപ്പനയിലൂടെയും പക്ഷികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയതും രോഗം പകരാൻ കാരണമായിട്ടുണ്ട്. പക്ഷിപ്പനി മൂലം ചത്ത പക്ഷികളുടെ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇത്തവണ വേനൽക്കാലത്ത് പക്ഷിപ്പനി പടർന്നതും രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതും വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്തിന് കാരണമായിട്ടുണ്ട്. 

ENGLISH SUMMARY:

Bird flu outbreak in Kerala's Alappuzha