അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. അപകടമല്ല ആത്മഹത്യയെന്ന് സൂചന. പെട്രോള്‍ കാന്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ ഭാര്യ അനുമോൾ മക്കളായ ജൊവാന, ജെസ്വിൻ എന്നിവര്‍ മരിച്ചത് ജൂണ്‍ എട്ടിന് . മരിക്കുന്നതിന് തലേദിവസം ബിനീഷ് കുര്യൻ പെട്രോള്‍ വാങ്ങിവരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതിന് ശേഷം മറ്റാരും മുറിയിലേക്ക് എത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. എ.സിയിലുണ്ടായ ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.