ajmal-family

പ്രതികാര നടപടിയുടെ ഭാഗമായി വൈദ്യുതി വിച്ഛേദിച്ചതിൽ കെഎസ്ഇബിയ്ക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് തിരുവമ്പാടിയില അജ്മലിന്റെ കുടുംബം. നാട്ടുകാരുടെ മുന്നിൽ കെഎസ്ഇബി നാണം കെടുത്തി കള്ളനാക്കിയതിലാണ് സങ്കടമെന്ന് അജ്മലിന്റെ പിതാവ് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. അതെ സമയം തൊഴിലാളികളെ ആക്രമച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരുടെ സംയുക്ത സമര സമിതി തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി .

 

ഇരുട്ടത്താക്കിയതിന്റെ സങ്കടം, മാനഹാനി ഉണ്ടാക്കിയ നഷ്ടം , കെ എസ് ഇ ബി യ്ക്കെ നിയമ പോരാട്ടത്തിന് ഉറച്ചാണ് അജ്മലിന്റെ മാതാപിതാക്കൾ. മകൻ ചെയ്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത് പ്രതികാരമെന്ന് ഉറപ്പിക്കുന്നു അജ്മലിന്റെ മാതാവ് 

കള്ളനാക്കിയതിലെ സങ്കടമാണ് പിതാവ് റസാഖിന് . ഇനി  വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ ശ്രദ്ധ വയ്ക്കുമെന്നും ഉറപ്പ്. ഉദ്യോഗസ്ഥരെ അജ്മൽ അക്രമിച്ചതിലുള്ള പ്രതിഷേധമായിരുന്നു ഇന്ന് കെ എസ് ഇ ബി ജീവനക്കാർ തിരുവമ്പാടിയിൽ നടത്തിയ പ്രകടനം. ഗുണ്ടകളുടെ കൈകളിൽ തൊഴിലാളികളെ വിട്ടുകൊടുക്കില്ലെന്നായിരുന്നു മുദ്രാവാക്യം.

അതിനിടെ കെ എസ് ഇ ബി ജീവനക്കാരെ മർദിച്ച കേസിൽ റിമാന്‍ഡിലായ അജ്മലിനെ ജാമ്യത്തിലിറക്കാനുള്ള കുടുംബം ശ്രമം തുടങ്ങി.

ENGLISH SUMMARY:

KSEB restores power supply to Kozhikode man's house after govt's intervention