ഒരിടവേളയ്ക്ക് ശേഷം  വീണ്ടും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയാകുകയാണ് കോട്ടയത്തെ ആകാശപ്പാത.ആകാശ പാതയ്ക്ക് താഴെ പടവലതൈനട്ടായിരുന്നു കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ പ്രതിഷേധം. പദ്ധതി തകർക്കുന്നു എന്ന പരാതിയിൽ  തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഉപവാസ സമരവും  പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും ഇന്ന് ഉണ്ടാകും.

കോട്ടയത്തെ ആകാശപാത പദ്ധതി നടക്കില്ലെന്ന് കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ വിമർശിച്ചതിന് പിന്നാലെ  പദ്ധതിയെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. പദ്ധതി തകർക്കാൻ  സർക്കാർ ശ്രമിക്കുന്നതായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയുടെയും യുഡിഎഫിന്‍റെയും വാദം. ഇക്കാര്യം ഉയർത്തിയാണ് ഡിസിസിയുടെ നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസം. അതേസമയം പടവലം വളർത്താൻ മാത്രമെ ആകാശ പാത ഇനി ഉപയോഗിക്കാൻ കഴിയുവെന്ന വിമർശനം ഉയർത്തിയാണ്  കേരളാ കോൺഗ്രസ് മാണി വിഭാഗം ആകാശ പാതയ്ക്ക് താഴെ പടവല തൈ തട്ടത്.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 2015ലാണ് ആകാശ പാതയുടെ നിർമാണം തുടങ്ങിയത്. സ്ഥലമേറ്റടുക്കലും ആകാശപാത പൊളിച്ചു കളയണമെന്ന് ആവശ്യവുമായി സ്വകാര്യ വ്യക്തി നൽകിയ ഹർജിക്കും പിന്നാലെ  പദ്ധതി സ്തംഭിക്കുകയായിരുന്നു.

The Congress party held a protest on the Skyway in Kottayam: