കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റ ഗഡുവായി ശമ്പളം ജൂലൈയിൽ നടപ്പാകില്ല. ശമ്പളം ഒറ്റ ഗഡുവായി നൽകുന്നത് സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത്. തള്ള് അല്ലെന്ന് മന്ത്രി അന്നേ പറഞ്ഞിരുന്നു. എന്നാൽ, തൽക്കാലം ഒന്ന് രണ്ടുമാസത്തേക്ക് ഇത് തള്ളായി തന്നെ നിർത്തിയാൽ മതിയാകും. കാരണം, ഒറ്റ ഗഡുവായി ശമ്പളം നൽകാൻ കടമ്പകൾ ഇനിയും ബാക്കിയുണ്ട്. എല്ലാമാസവും ഓവർഡ്രാഫ്റ്റ് എടുത്ത് മാസാദ്യം ശമ്പളം നൽകുകയും സർക്കാർ ധനസഹായം കിട്ടുന്ന മുറയ്ക്ക് തിരിച്ചടയ്ക്കാനുമാണ് പദ്ധതി. ഇതിന് ഓവർഡ്രാഫ്റ്റ് പരിധി ഉയർത്തണം. അതിനായി എസ്.ബി.ഐ ബാങ്ക് കൺസോർഷ്യവുമായി ചർച്ച തുടരുകയാണ്.