കട്ടപ്പുറത്തായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്ലാസ് റൂമുകള്‍ ആക്കാനുള്ള പദ്ധതിയും ബ്രേക്ക് ഡൗണായി. ക്ലാസ്മുറികളാക്കാനുള്ള സര്‍ക്കാര്‍ പരീക്ഷണം കാടുകയറി നശിച്ചു. തിരുവനന്തപുരം മണക്കാട് സ്കൂളില്‍ ആദ്യ ക്ലാസ്റൂം ബസുകളിലേക്ക് ഇഴജന്തുക്കളെ പേടിച്ച് അധ്യാപകരോ കുട്ടികളോ എത്തി നോക്കാറുപോലുമില്ല.
ഇതു 2022 മേയില്‍ മണക്കാട് ടിടിഐ സ്കൂളിലെ കെ.എസ്.ആര്‍.ടി.സി ക്ലാസ് റൂമിനെകുറിച്ചുള്ള ഞങ്ങള്‍ ചെയ്ത വാര്‍ത്ത. വാര്‍ത്തയില്‍ കണ്ട ബസാണ് വലിയ ടാര്‍പോളിന്‍ മൂടി ഈ കിടക്കുന്നത്. അകത്ത് സീറ്റുകളൊന്നും ഇല്ല. പുറമെ കണ്ട പൂക്കളെല്ലാം ഇളക്കി മാറ്റിവെച്ചിട്ടുണ്ട്. ദോഷം പറയരുതല്ലോ, കുട്ടികളുടെ പുറത്തേക്ക് ബസ് വീഴാതിരിക്കാന്‍ വലിയ കയറുകെട്ടി നിര്‍ത്തിയിട്ടുണ്ട്.