സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബ് തുടരും. 2025 ജൂലൈ 31 വരെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനം. ഓഗസ്റ്റിൽ വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. 2023 ലാണ് ഡി.ജി.പിയായി ചുമതലയേറ്റത്. കോടതി വിധി അനുസരിച്ച് ഡി.ജി.പിക്ക് രണ്ടു വർഷം സർവീസ് നൽകണം. ഇതനുസരിച്ചാണ് സേവന കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്.