കനത്ത ഗതാഗതക്കുരുക്കിൽ, ഒരിഞ്ചു നീങ്ങാനാകാതെ അരൂർ - തുറവൂർ ഉയരപ്പാത മേഖലയിലൂടെ യാത്ര ചെയ്യുന്നവർ. കിലോമീറ്ററുകൾ നീളുന്ന ഗതാഗത കുരുക്കിൽ മണിക്കൂറുകളാണ് ആളുകൾക്ക് നഷ്ടം. ഗതാഗത തടസ്സം ഒഴിവാക്കാനോ, വണ്ടികൾക്ക് സൗകര്യമൊരുക്കാനോ ഒരുപൊലീസുകാരൻ പോലും ഇവിടെയില്ല.
ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസം കുമ്പളം ടോൾ പ്ലാസയും കടന്ന് വടക്കോട്ട് മാടവന വരെ നീണ്ടു.കുണ്ടും കുഴിയും വെള്ളക്കെട്ടും വേറെ.പാതയോരത്തു താമസിക്കുന്നവർക്ക് പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത വിധം വാഹനത്തിരക്കായി.
ഇത്ര വലിയൊരു പദ്ധതി തുടങ്ങുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ ദേശീയപാത അധികൃതർ സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.