kallada-karnataka-accident

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ മലയാളിയുടെ പിക് അപ് വാഹനം ഇടിച്ചു തെറിപ്പിച്ച് കല്ലട ബസ്. ഡ്രൈവര്‍ അടക്കം പിക് അപ് വാനിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഗുണ്ടല്‍പേട്ട് ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ട വാഹനമാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്.

അതേസമയം കൊച്ചിയിൽ അപകടത്തിൽപെട്ട കല്ലട ബസിന്റെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ കർശന നടപടിക്കും പരിശോധനക്കും ഒരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന സ്വകാര്യ ബസുകളിലെ ഇന്ന് മുതൽ പരിശോധന കർശനമാക്കും. ഗുരുതര നിയമലംഘനങ്ങളുള്ള ബസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത് നാഗാലാ‌ൻഡിലും അരുണാചൽപ്രദേശിലാണെന്നും കണ്ടെത്തി.

ഇത്തരം ബസുകൾക്ക് ഇനിമുതൽ അനുമതി നൽകരുതെന്ന് ഇരു സംസ്ഥാനങ്ങളോടും കേരളം ആവശ്യപ്പെടും. കൂടുതൽ ആളുകളെ കയറ്റാൻ ചേസ് മുറിച്ചുമാറ്റിയും രണ്ട് മീറ്ററിലേറെ നീളം വർധിപ്പിച്ചുമാണ് ഇത്തരം ബസുകൾ സർവീസ് നടത്തുന്നത്. അമിതവേഗത്തിനായി വേഗപ്പൂട്ടുകൾ വിച്ചേദിക്കുന്നതുമാണ് അപകടങ്ങൾക്ക് കാരണം. നിയമലംഘിച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിർദേശം.

ENGLISH SUMMARY:

Kallada bus rammed Malayali's pick-up vehicle in Gundalpet, Karnataka. Two people in the pick-up van, including the driver, were injured.