TOPICS COVERED

പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ വാഹനങ്ങള്‍ക്കും ടോള്‍ നല്‍കണമെന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. ആറ് സമീപ പഞ്ചായത്തുകളിലെ ജനങ്ങളുടെ സൗജന്യ യാത്രയാണ് അടുത്തമാസം ഒന്ന് മുതല്‍ ഒഴിവാക്കുന്നത്. തീരുമാനം അംഗീകരിക്കില്ലെന്നും നിര്‍ബന്ധപൂര്‍വം ടോള്‍ പിരിച്ചാല്‍ പ്രത്യക്ഷ സമരപരിപാടികളുണ്ടാവുമെന്നും ജനപ്രതിനിധികളും കമ്പനിയെ അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Protest against the decision to impose tolls on vehicles of local residents at Palakkad Panniyankara Toll Plaza.