തകര്‍ന്ന റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാന്‍ അധികം കിലോമീറ്ററുകള്‍ കറങ്ങി മുഖ്യമന്ത്രി. കോഴിക്കോട് നിന്നും തൃശൂര്‍ രാമനിലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് തകര്‍ന്ന് തരിപ്പണമായി കിടന്ന കേച്ചേരി, കുന്നംകുളം വഴി മുഖ്യമന്ത്രി ഒഴിവാക്കിയത്. കുന്നംകുളത്ത് കൂടെയുള്ള ദുരിതയാത്ര ഒഴിവാക്കാന്‍ മുഖ്യമന്ത്രി വടക്കാഞ്ചേരി വഴി തിരഞ്ഞെടുക്കുകയായിരുന്ന.ഇതോടെ 24 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയെയും കൊണ്ട് ഔദ്യോഗിക വാഹനം സഞ്ചരിച്ചത് നാല്‍പതോളം കിലോമീറ്ററാണ്. നാളെ രാവിലെ ഒന്‍പതരയോടെ മുഖ്യമന്ത്രി തൃശൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോകും.
ദുരിതാവസ്ഥയിലുള്ള കേച്ചേരി –കുന്നംകുളം വഴിയെ കുറിച്ച് പലതവണയാണ് ജനങ്ങളും ജനപ്രതിനിധികളും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ നന്നാക്കാനുള്ള അടിയന്തര നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതുമില്ല.