കണ്ണൂരിലെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആനകളുടെ സ്വൈര്യവിഹാരത്തിന് വനംവകുപ്പ് ബോധപൂര്‍വം അവസരമുണ്ടാക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. പരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ബിഷപ്പ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ പാലത്തിന്‍കടവ്, കച്ചേരിക്കടവ് എന്നിവിടങ്ങളില്‍ കാട്ടാനകള്‍ നശിപ്പിച്ച കൃഷിയിടം സന്ദര്‍ശിച്ചായിരുന്നു പ്രതികരണം.
എന്നാല്‍ ആര്‍ച്ച് ബിഷപ്പിന്‍റെ വിമര്‍ശനം സര്‍ക്കാരിനെതിരെയെന്ന് കരുതുന്നില്ല. സോളര്‍ ഫെന്‍സിങ് പ്രായോഗികമല്ല. സോളര്‍ ഹാങ്ങിങ് സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ബിഷപ്പിന് അറിവുണ്ടാകില്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു