കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ അഭ്യാസ പ്രകടനം. കാറിന്‍റെ വാതിലില്‍ ഇരുന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ അപകടകരമായി യാത്ര ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോണ്ടിച്ചേരി റജിസ്ട്രേഷന്‍ വാഹനത്തിലായിരുന്നു യാത്ര.
ഗ്യാപ്റോഡിലൂടെ അഭ്യാസ യാത്ര നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ബൈസണ്‍വാലി സ്വദേശി ഋതുകൃഷ്ണന്‍റെ ലൈസന്‍സ് ഇടുക്കി എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ സസ്പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷയായി മോട്ടോര്‍വാഹന വകുപ്പിന്‍റെ പരിശീലന ക്ലാസുകളില്‍ ഇവരെ പങ്കെടുപ്പിച്ചിരുന്നു.